Weekly Report

 വാരാന്ത്യ റിപ്പോർട്ട്

 എട്ടാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ ആയിരുന്നു  അഞ്ചാമത്തെ ആഴ്ച . എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും ആയി നാല് പിരീഡുകളാണ് ഈയാഴ്ച ഉണ്ടായിരുന്നത്. അംശിക സ്വേദനം, ഉത്പതനം, ക്രിട്ടിക്കൽ കോൺ, മിറാജ് എന്നിവ ഈ ആഴ്ച പഠിപ്പിച്ചിരുന്ന ആശയങ്ങളാണ്. തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമാണ് ഉള്ളതെങ്കിൽ മിശ്രിതങ്ങളെ വേർതിരിക്കാനെടുക്കുന്ന രീതിയാണ് അംശികസ്വേദനം. ഉത്പതനം എന്നാൽ ഖരവസ്തുക്കളെ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ വാതകമാകുന്ന പ്രക്രിയയാണ്. പൂർണന്തര പ്രതിപത്തനം നടക്കാൻ കാരണമാവുന്ന കോൺ ആണ് ക്രിട്ടിക്കൽ കോൺ. വായു ഗ്ലാസ്‌ ജോഡിയിൽ ക്രിട്ടിക്കൽ കോൺ 42ഡിഗ്രി ആണ്.

Comments

Popular Posts