Report

                           റിപ്പോർട്ട്‌

  ഇമ്മാനുവൽ ബിഎഡ് ട്രെയിനിങ് കോളേജ് വാഴിച്ചലിലെ 2022-24 അധ്യയനവർഷത്തെ വിദ്യാർത്ഥിയായ എനിക്ക് ടീച്ചിംഗ് പ്രാക്ടീസിനായി ലഭിച്ച സ്കൂൾ സെൻറ്.ജോൺസ്.ഹയർസെക്കൻഡറി സ്കൂൾ ഉണ്ടൻകോട് ആണ്.അഞ്ചാം തീയതി മുതൽ ആദ്യഘട്ട ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചു .എട്ടാം ക്ലാസ്സിൽ രസതന്ത്രവും ഒമ്പതാം ക്ലാസിൽ ഊർജ്ജതന്ത്രവും ആണ് എനിക്ക് ലഭിച്ച വിഷയം.മലയാളം മീഡിയമായിരുന്നു ഞാൻ തിരഞ്ഞെടുത്തിരുന്നത്. 

    എട്ടാം ക്ലാസിലെ ലോഹങ്ങൾ എന്ന പാഠവും  ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണം എന്ന പാഠമാണ് എനിക്ക് ലഭിച്ചത്.ആധ്യതെ ദിവസം എട്ടാം ക്ലാസിൽ ലോഹങ്ങൾ എന്ന യൂണിറ്റിലെ ലോഹങ്ങളുടെ സവിശേഷതകൾ എന്ന ഭാഗം പഠിപ്പിച്ചു.ഗ്രൂപ്പ് ആക്ടിവിറ്റി നൽകിയിരുന്നു.ചുറ്റുമുള്ള വസ്തുക്കൾ കണ്ടുപിടിക്കുവാനും,അവയുടെ സവിശേഷതകൾക്കനുസരിച്ച് തരംതിരിക്കുവാനുമുള്ള പ്രവർത്തനം നൽകി. അതിനുശേഷം പീരിയോഡിക് ടേബിളിന്റെ ചിത്രം നൽകി മൂലകങ്ങൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കാനും, അതിൽനിന്ന് ലോഹങ്ങളെ തിരിച്ചറിയുവാനും ലോഹങ്ങളുടെ പൊതുവായ സവിശേഷതകൾ കണ്ടുപിടിക്കാനും അവസരം നൽകി.കുട്ടികളുടെ പ്രതികരണം കുറവായിരുന്നതിനാൽ പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞോ എന്ന് അറിയാൻ സാധിച്ചിരുന്നില്ല.

    രണ്ടാമത്തെ ദിവസം എട്ടാം ക്ലാസിൽ പോയി ഐസിടി ഉപയോഗിച്ച് ക്ലാസ് എടുത്തു.കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞ ഭാഗങ്ങൾ  ഒന്നുകൂടി ആവർത്തിച്ചു.അതിനുശേഷം മാലിയബിലിറ്റി എന്ന ഭാഗം പഠിപ്പിച്ചു.ഐസിടിയുടെ ഉപയോഗം ക്ലാസ് ഫലപ്രദമാക്കാൻ സഹായിച്ചു.ആറാം തീയതി ഉച്ചയ്ക്കുശേഷം പിടിഎ ജനറൽബോഡി മീറ്റിംഗ് ആയതിനാൽ ക്ലാസ് എടുക്കാൻ സാധിച്ചില്ല.അന്നേദിവസം എൽ പി ക്ലാസുകളിലെ അധ്യാപകരെ സഹായിക്കാൻ പോയിരുന്നു.ഉച്ചഭക്ഷണത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ സാധിച്ചു ബ്ലാക്ക് ബോർഡ് സ്കിൽ    റീ ഇൻഫോഴ്സ്മെന്റ് സ്കിൽ എന്നിവ  പ്രയോഗിക്കാൻ സാധിച്ചു. ടൈം മാനേജ്മെൻറ് ഇല്ലായിരുന്നു. ക്ലാസുകളിൽ വേണ്ടത്ര മാറ്റം വരുത്തണം എന്ന് ബോധ്യപ്പെട്ടു.



Comments

Popular Posts