Weekly Report
ടീച്ചിങ് പ്രാക്ടീസിന്റെ രണ്ടാമത്തെ ആഴ്ചത്തെ ക്ലാസുകൾ ഒൻപതാം തീയതി മുതൽ പതിമൂന്നാം തീയതി വരെയായിരുന്നു.ഈ ആഴ്ചയിൽ എനിക്ക് ആറ് പിരീഡുകൾ പഠിപ്പിക്കാനുണ്ടായിരുന്നു.
തിങ്കളാഴ്ച ഞങ്ങളുടെ ഓപ്ഷൻ ടീച്ചർ ക്ലാസ് ഒബ്സർവേഷന് വന്നു.ഒൻപതാം ക്ലാസ്സാണ് ഞാൻ ഇന്നത്തെ ദിവസം എടുത്തത്.ഗുരുത്വാകര്‍ഷണം എന്ന പാഠഭാഗമാണ് ഇന്നത്തെ ദിവസം പഠിപ്പിച്ചത്.ബോൾ,റബ്ബർബാൻഡ്,പേന എന്നിവയൊക്കെ ഉപയോഗിച്ചുകൊണ്ട് ഗുരുത്വാകര്‍ഷണം എന്ന ആശയം കുട്ടികളിലുറപ്പിച്ചു.ഗ്രൂപ്പ് പ്രവർത്തനങ്ങളും തുടർപ്രവർത്തനവും നൽകിയിരുന്നു.റീഇൻഫോഴ്‌സ്‌മെന്റ്,കുട്ടികളുമായുള്ള സൗഹൃദ സംഭാഷണം,ക്ലാസ് ക്രോഡീകരണത്തിലുള്ള പിഴവുകൾ,ആമുഖ പ്രവർത്തനത്തിലുള്ള അപാകതകൾ ടീച്ചർ ചൂണ്ടിക്കാണിച്ചു.
ചൊവ്വാഴ്ചയും ഒൻപതാം ക്ലാസ്സിൽ ഗുരുത്വാകര്‍ഷണം എന്ന ഭാഗത്തിലെ സാർവിക ഗുരുത്വാകര്‍ഷണ നിയമം പഠിപ്പിച്ചു.സർ ഐസക് ന്യൂട്ടന്റെ ജീവിതം ഉൾപ്പെടുത്തിയ വീഡിയോ അവതരിപ്പിച്ചു.അതിലൂടെ സാർവിക ഗുരുത്വാകര്‍ഷണ നിയമം അവതരിപ്പിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.
പന്ത്രണ്ടാം തിയതി എട്ടാം ക്ലാസ്സിലെ ലോഹങ്ങൾ എന്ന യൂണിറ്റിലെ ഡക്റ്റിലിറ്റി ,ലോഹധ്യുതി എന്നിവ പഠിപ്പിച്ചു.അന്നേദിവസം ഉഷസ് ടീച്ചർ ക്ലാസ് ഒബ്സർവ് ചെയ്യുന്നതിനായിട്ട് വന്നു.റീഇൻഫോഴ്‌സ്‌മെന്റ് നൽകണം എന്ന് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസിന്റെ ആദ്യ ഘട്ടത്തിലെ അവസാന ദിവസം.ഇന്നേ ദിവസം ഒൻപതാം ക്ലാസ്സിൽ ഭൂഗുരുത്വ ത്വരണം എന്ന ഭഗം അഡ്വാൻസ് ഓർഗനൈസർ മോഡലിൽ പഠിപ്പിച്ചു.എട്ടാം ക്ലാസ്സിൽ ലോഹങ്ങളുടെ ഭൗതിക സവിശേഷതകളും പഠിപ്പിച്ചു.ഗ്രൂപ്പ് പ്രവർത്തനങ്ങളും തുടർപ്രവർത്തനങ്ങളും നൽകിയിരുന്നു,റീ ഇൻഫോഴ്‌സ്‌മെന്റ് എന്ന സ്കിൽ ക്ലാസ്സിൽ ഫലപ്രദമായി ഉപയോഗിച്ചിരുന്നില്ല.
Comments
Post a Comment