Weekly Report
ടീച്ചിങ് പ്രാക്ടിസിന്റെ രണ്ടാം ഘട്ടം നവംബർ 1 മുതൽ ആരംഭിച്ചു.സ്കൂൾതല കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ചുകൊണ്ട് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.മാതൃഭാഷാ ദിനാചരണവാരം ഇന്നേ ദിവസം ഉത്ഘാടനം ചെയ്യപ്പെട്ടു.കേരളത്തിന്റെ സവിശേഷതകളും കേരളീയം എന്ന പരിപാടിയുടെ ഉദ്ദേശ്യവുമെല്ലാം ഇന്നത്തെ അസംബ്‌ളിയുടെ ചർച്ചാ വിഷയമായിരുന്നു.പ്രസംഗവും നാടൻപാട്ടുകളും ഇന്നേ ദിവസം അരങ്ങേറിയിരുന്നു.
ഈ ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ലാസുകൾ ഉണ്ടായിരുന്നത് ബുധൻ,വ്യാഴം,വെള്ളി.എനിക്ക് ഈ ആഴ്ചയിൽ 3 ക്ലാസുകൾ ലെസ്സൺ പ്ലാൻ ഉപയോഗിച്ച എടുക്കാൻ കഴിഞ്ഞു.എട്ടാം ക്ലാസ്സിൽ ലായനികൾ എന്ന ഭാഗവും ഒൻപതാം ക്ലാസ്സിൽ പ്രവൃത്തി ഊർജം പവർ എന്ന പാഠവുമാണ് പഠിപ്പിക്കേണ്ടിയിരുന്നത്.
എട്ടാം ക്ലാസ്സിൽ ലായനികൾ എന്ന ഭാഗത്തിന്റെ അടിസ്ഥാന വസ്തുതകളായ ലീനം ലായകം ലായനി എന്നിവ ഓർമ്മിപ്പിക്കാൻ രസ്ന കലക്കുകയും അതിൽ നിന്ന് പൊതു ഘടകങ്ങളെ തിരിച്ചറിയുകയും ചെയ്തു.തുടർന്ന് ലായനിയുടെ ഗാഢതയും,പൂരിത ലായനി അപൂരിത ലായനി എന്നിവയെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു.ക്ലാസ്സിൽ ഉപ്പ് വെള്ളത്തിന്റെ ഗാഢലായനിയും അതിന്റെ പൂരിതവും അപൂരിതവുമായ ലായനികൾ നിർമ്മിക്കുകയും ചെയ്തു.പഞ്ചസാര ഉപയോഗിച്ച ഗാഢത,പൂരിത ലായനി അപൂരിത ലായനി ഉണ്ടാക്കുന്നതിനും ഉപ്പിനാണോ പഞ്ചസാരയ്ക്കാണോ ലേയത്വം കൂടുതൽ എന്ന നിരീക്ഷിക്കുവാനും പറഞ്ഞു.
ഒൻപതാം ക്ലാസ്സിൽ ബലംത്തോട് ചേർന്ന് നിൽക്കുന്ന പ്രവൃത്തി എന്ന ആശയത്തെ അവതരിപ്പിക്കുന്നു.ബോൾ എറിയാനും ചുവർ തള്ളാനും മേശ വലിക്കാനുമെല്ലാം കുട്ടികളോട് പറയുകയും അതിൽ നിന്ന് പഠനാശയം ഉറപ്പിക്കുകയും ചെയ്തു.f ന്യൂട്ടൺ ബലം നൽകുമ്പോൾ s മീറ്റർ സ്ഥാനാന്തരം ഉണ്ടായാൽ അവിടെ നടന്ന പ്രവൃത്തി w=f s ആണെന്ന് വ്യക്തമാക്കിയിരുന്നു.
Comments
Post a Comment