Weekly Report
വാരാന്ത്യ റിപ്പോർട്ട്
ഇരുപതാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെയായിരുന്നു ആറാമത്തെ ആഴ്ച ഉണ്ടായിരുന്നത്. പതിവു പോലെ എട്ടാം ക്ലാസിൽ 2 പിരീഡും ഒൻപതാം ക്ലാസിൽ രണ്ടു പിരീഡും ഉണ്ടായിരുന്നു. നെഗറ്റീവ് പ്രവൃത്തി പോസിറ്റീവ് പ്രവൃത്തി എന്നീ ആശയങ്ങൾ അവതരിപ്പിച്ചു. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ബലം പ്രയോഗിച്ച ദിശയിൽ ഉണ്ടായ വസ്തുവിന് സ്ഥാനാന്തരം നടന്നുവെങ്കിൽ പ്രവൃത്തി നടന്നു എന്ന് പറയാം. ബലം പ്രയോഗിച്ച ദിശയിൽ തന്നെ വസ്തുവിന് സ്ഥാനാന്തരം ഉണ്ടായി എങ്കിൽ ആ പ്രവർത്തി പോസിറ്റീവ് പ്രവൃത്തിയും സ്ഥാനാന്തരം ഉണ്ടായില്ല എങ്കിൽ ആ പ്രവൃത്തി നെഗറ്റീവ് പ്രവൃത്തി എന്നറിയപ്പെടുന്നു. ഐസിടി സാധ്യത ഉപയോഗിച്ച് കൊണ്ട് കൃത്രിമ പാനീയങ്ങൾ എന്ന ആശയം അവതരിപ്പിച്ചു.കൃത്രിമ പാനീയങ്ങൾ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം ആകുന്നു എന്ന ബോധ്യവും കൃത്രിമ പാനീയങ്ങളിലും ഭക്ഷണപദാർത്ഥങ്ങളിലും ഉപയോഗിക്കുന്നതെന്നും ഈ ക്ലാസ്സിലൂടെ വ്യക്തമാക്കാൻ കഴിഞ്ഞു.
Comments
Post a Comment