Weekly Report
വാരാന്ത്യ റിപ്പോർട്ട്
പതിമൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെയായിരുന്നു അഞ്ചാമത്തെ ആഴ്ച ഉണ്ടായിരുന്നത്. പതിവു പോലെ എട്ടാം ക്ലാസിൽ 2 പിരീഡും ഒൻപതാം ക്ലാസിൽ രണ്ടു പിരീഡും ഉണ്ടായിരുന്നു.പ്രവൃത്തി ഊർജ്ജം പവർ എന്ന അധ്യായത്തിലെ പ്രവൃത്തി എന്ന ആശയമാണ് ഒമ്പതാം ക്ലാസിൽ ഈയാഴ്ച പഠിപ്പിച്ചത്. ബലം പ്രയോഗിക്കുമ്പോൾ വസ്തു ഉണ്ടാകുന്നതെങ്കിൽ അവിടെ പ്രവൃത്തി നടന്നു എന്ന് പറയാം. ബലവും സ്ഥാനാന്തരവും പ്രവൃത്തിയെ സ്വാധീന ഘടകങ്ങൾ ആണെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നു. ഒരു വസ്തുവിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഉയർത്തണമെങ്കിൽ ബലം ചെയ്യുന്ന പ്രവൃത്തി mgh ആയിരിക്കും. നെഗറ്റീവ് പ്രവൃത്തി പോസിറ്റീവ് പ്രവൃത്തി എന്നീ ആശയങ്ങളും ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. എട്ടാം ക്ലാസിൽ ലായനികൾ എന്ന അധ്യായത്തിൽ സസ്പെൻഷൻ യഥാർത്ഥ ലായനി കൊളോയിഡ് എന്നീ ആശയങ്ങൾ അവതരിപ്പിച്ചു.
Comments
Post a Comment