Weekly Report
വാരാന്ത്യ റിപ്പോർട്ട്
പതിനഞ്ചാം തീയതി മുതൽ ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസിന്റെ പതിനൊന്നാമത്തെ ആഴ്ച . ഒമ്പതാം ക്ലാസിൽ തരം എന്ന അധ്യായം ആരംഭിക്കുകയുണ്ടായി. കണികകളുടെ കമ്പനംമൂലം മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് തരംഗ ചലനം. അനുപ്രസ്ഥ തരംഗം അനുദൈർഘ്യ തരംഗം എന്നീ ആശയങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നു. മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേക്ഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ എന്ന ആശയം വ്യക്തമാക്കിയിരുന്നു . ഈ ആഴ്ചയോടെ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കി കോളേജിലേക്ക് തിരികെ പോയി.
Comments
Post a Comment