Weekly Report
വാരാന്ത്യ റിപ്പോർട്ട്
ടീച്ചിംഗ് പ്രാക്ടീസിന്റെ രണ്ടാം ഘട്ടം നാലാം തീയതി മുതൽ ആരംഭിച്ചു. നാലാം തീയതി മുതൽ ആറാം തീയതി വരെ ആയിരുന്നു ഒമ്പതാമത്തെ ആഴ്ച . ജലം എന്ന അധ്യായത്തിൽ മൃദുജലവും കഠിനജലവും എന്ന ആശയമാണ് ഈയാഴ്ച പഠിപ്പിച്ചത്. സോപ്പ് നന്നായി പതയാത്ത ജലമാണ് കഠിനജലം . ജലത്തിന്റെ കാഠിന്യത്തിന് കാരണം ജലത്തിൽ ലയിച്ചുചേർന്ന കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങളാണ്. സോപ്പ് നന്നായി പതയുന്ന ജലമാണ് മൃദു ജലം . ഒമ്പതാം ക്ലാസിൽ ധാര വൈദ്യുതി എന്ന അധ്യായത്തിന്റെ തുടർച്ചയായി വരുന്ന വിദ്യുത്ചാലകബലം എന്ന ആശയമാണ് അവതരിപ്പിച്ചത്. ഒരു ചാലകത്തിലൂടെ വൈദ്യുത പ്രവാഹം തുടർച്ചയായി സാധ്യമാകണമെങ്കിൽ ചാലകത്തിന്റെ രണ്ടഗ്രങ്ങളും തമ്മിൽ പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായിരിക്കണം . അതിനായി emf ന്റെ സോഴ്സും ആവശ്യമാണ് . സെല്ലുകളുടെ ക്രമീകരണം സമാന്തര രീതിയിലും ശ്രേണി രീതിയിലും ആണ് . എന്നിങ്ങനെയുള്ള ആശയങ്ങൾ ഒമ്പതാം ക്ലാസിൽ ഈയാഴ്ച അവതരിപ്പിച്ചു. എട്ടാം ക്ലാസിൽ ലായനികൾ എന്ന അധ്യായത്തിലെ തുടർച്ചയായിട്ടുള്ള അച്ചീവ് ടെസ്റ്റ് നടത്തുകയും ചെയ്തു.
Comments
Post a Comment