Weekly Report
വാരാന്ത്യ റിപ്പോർട്ട്
2022 -24 അധ്യായന വർഷത്തെ നാലാമത്തെ സെമസ്റ്ററിൽ നടക്കുന്ന സ്കൂൾ ഇന്ത്യൻ ഷിപ്പ് പ്രോഗ്രാം 12/6/2024 മുതൽ 25/7/2024 വരെ നടത്താൻ തീരുമാനിച്ചിരുന്നു. സ്കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് എനിക്ക് ലഭിച്ച സ്കൂൾ സെന്റ് ജോൺസ് HSS ഉണ്ടൻകോട് ആയിരുന്നു. എട്ടാം ക്ലാസും ഒമ്പതാം ക്ലാസുമാണ് പഠിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത് . പന്ത്രണ്ടാം തീയതി മുതൽ പതിനഞ്ചാം തീയതി വരെയായിരുന്നു ആദ്യത്തെ ആഴ്ച .എട്ടാം ക്ലാസിൽ രണ്ട് ക്ലാസും ഒമ്പതാം ക്ലാസിൽ രണ്ട് ക്ലാസും ഉണ്ടായിരുന്നു. ആഴ്ചയിൽ 8 പീരീഡുകളാണ് പഠിപ്പിക്കുന്നതിനായി ലഭിച്ചത്. പന്ത്രണ്ടാം തീയതി എട്ടാം ക്ലാസിൽ ദ്രവ്യം എന്ന പാഠഭാഗം അവതരിപ്പിക്കുകയുണ്ടായി . ആശയം വ്യക്തമാക്കുന്നതിനായി ചുറ്റുപാടുമുള്ള വസ്തുക്കളുടെ പേര് എഴുതാനും അവയുടെ സ്വഭാവത്തിന് അനുസരിച്ച് തിരിക്കാനും അവസരം നൽകി. വസിക്കാൻ സ്ഥലം ആവശ്യമുള്ളതിനെയും ഭാരം ഉള്ളതിനെയും രവിയേയം എന്ന് പറയാമെന്ന് വസ്തുത ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്തി. ഒമ്പതാം ക്ലാസിൽ പ്രകാശത്തിന്റെ വ്യതിയാനം എന്ന ആശയം വ്യക്തമാക്കിയിരുന്നു. ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടന്നുപോകുമ്പോൾ അതിനെ ദിശാവ്യതിയാനം സംഭവിക്കുന്നു എന്ന ആശയവും പ്രകാശിക സാന്ദ്രത എന്ന ആശയവും ഈയാഴ്ചത്തെ ക്ലാസിലൂടെ വ്യക്തമാക്കിയിരുന്നു .
Comments
Post a Comment