Weekly Report

 വാരാന്ത്യ റിപ്പോർട്ട്

 പതിനേഴാം തീയതി മുതൽ ഇരുപത്തിരണ്ടാം തീയതി വരെ ആയിരുന്നു രണ്ടാമത്തെ ആഴ്ച . അപവർത്തനം അപവർത്തനാങ്കം എന്നീ രണ്ട് ആശയങ്ങൾ ഒമ്പതാം ക്ലാസിൽ അവതരിപ്പിച്ചു. ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജലത്തിൽ വച്ച് അവയ്ക്ക് ദിശാവ്യതിയാനം സംഭവിക്കുന്നു ഇതിനെ അപവർത്തനം എന്നു പറയുന്നു. അപവർത്തനാങ്കം പ്രകാശ സാന്ദ്രതയെ സ്വാധീനിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുമ്പോൾ പ്രകാശത്തിന്റെ വേഗം കുറയുന്നു. അപവർത്തനാങ്കം കൂടുമ്പോൾ പ്രകാശത്തിന്റെ വേഗം കുറയുന്നു. എന്നീ ആശയങ്ങളാണ് ഒൻപതാം ക്ലാസിൽ ഈയാഴ്ച അവതരിപ്പിച്ചത്. എട്ടാം ക്ലാസിൽ അവസ്ഥ പരിവർത്തനവും വ്യാപനവും എന്ന ആശയങ്ങൾ അവതരിപ്പിച്ചു. വാതകങ്ങളിലാണ് വ്യാപനം കൂടുതലൊന്നും ഹജം ദ്രാവകം വാതകം എന്നീ അവസ്ഥകളിൽ ഏറ്റവും കൂടുതൽ ഊർജ്ജം ഉള്ളത് വാതകത്തിന് ആണെന്നും ഈ ക്ലാസുകളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. സാന്ദ്രീകരണം , ഘനീകരണം, ബാഷ്പീകരണം , ഉത്പതനം എന്നീ അവസ്ഥ പരിവർത്തനങ്ങൾ അവതരിപ്പിച്ചു. പദാർത്ഥങ്ങളിലെ തന്മാത്രകൾ ഏറ്റവും കൂടുതൽ ചലിക്കുന്നത് വാതകാവസ്ഥയിലാണ് എന്ന ആശയം വ്യക്തമാക്കിയിരുന്നു.

Comments

Popular Posts