Weekly Report

 വാരാന്ത്യ റിപ്പോർട്ട്

 ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ  ഇന്റേൺഷിപ്പിന്റെ നാലാമത്തെ ആഴ്ച ആയിരുന്നു . മിശ്രിതങ്ങളിൽ നിന്നും ഘടകങ്ങളെ വേർതിരിക്കുന്ന രീതികളും അന്തരീക്ഷത്തിലെ അപവർത്തനവും സ്വേദനം എന്ന പ്രക്രിയയും പൂർണ്ണാന്തര പ്രതിപതനവും ഈയാഴ്ച അവതരിപ്പിച്ചു. ഒന്നിലധികം ഘടകങ്ങൾ അടങ്ങിയ പദാർത്ഥങ്ങളാണ് മിശ്രിതങ്ങൾ . മിശ്രിതങ്ങളിലെ ഘടകങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് മിശ്രിതങ്ങൾ വേർതിരിക്കുന്നത്  വ്യക്തമാക്കാൻ കഴിഞ്ഞിരുന്നു. സ്വേദനം എന്ന പ്രക്രിയയിലൂടെ ബാഷ്പീകരണ ശീലം ഉള്ളതും ബാഷ്പീകരണ ശീലമില്ലാത്തതുമായ രണ്ടു വസ്തുക്കൾ തമ്മിൽ കലർന്നിരിക്കുമ്പോൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതിയാണ്. അന്തരീക്ഷത്തിലെ അപവർത്തനം  പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള അന്തരീക്ഷ പാളികളിലൂടെ പ്രകാശം ചരിഞ്ഞു പ്രവേശിക്കുമ്പോൾ വിവിധ തലങ്ങളിൽ വച്ച് ക്രമരഹിതമായ അപവർത്തനത്തിന് വിധേയമാകുന്നു അന്തരീക്ഷ പ്രതിഭാസങ്ങൾക്ക് കാരണം ആകുന്നത് ക്രമരഹിതമായ അപവർത്തനമാണ്. നക്ഷത്രങ്ങളുടെ മിന്നി തിളക്കത്തിന് കാരണവും അപവർത്തനം വഴി കണ്ണുകളിലേക്ക് എത്തുന്ന പ്രകാശ രശ്മിയാണ് . പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ പതന കോൺ 42 ഡിഗ്രി ആകുമ്പോൾ അപവർത്തന കോൺ 90° ആകുന്നു ഈ കോൺ ക്രിട്ടിക്കൽ കോൺ എന്നറിയപ്പെടുന്നു. കിട്ടിക്കൽ കോണിനേക്കാൾ കൂടിയ അളവിൽ പതനകോൺ പതിക്കുമ്പോൾ പ്രകാശം പ്രതിപതിക്കുന്നു. ഇതിനെ പൂർണ്ണാന്തര പ്രതിപതനം എന്നു പറയുന്നു.

Comments

Popular Posts