Weekly Report
റിപ്പോർട്ട്
ഇരുപത്തിരണ്ടാം തീയതി മുതൽ ഇരുപത്തിയഞ്ചാം തീയതി വരെ ആയിരുന്നു ഏഴാമത്തെ ആഴ്ചയിലെ ക്ലാസ് . സ്കൂൾ ഇന്റേൺഷിപ്പിന്റെ അവസാനത്തെ ആഴ്ചയായിരുന്നു ഇത്. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രകാശത്തിന്റെ അപവർത്തനം എന്ന അധ്യായത്തിൽ നിന്നും അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുമ്പോൾ difficult area ആയി തോന്നിയ ഭാഗമാണ് പൂർണ്ണാന്തര പ്രതിപതനം . ആ ഭാഗം ഒന്നുകൂടി പരിഹാര ബോധനം ചെയ്യുകയും ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയും ചെയ്തു. മൂലകങ്ങൾ സംയുക്തങ്ങൾ ഏകാറ്റോമിക മൂലകങ്ങൾ ദ്വയറ്റോമിക മൂലകങ്ങൾ എന്നീ ആശയങ്ങൾ എട്ടാം ക്ലാസിൽ അവതരിപ്പിച്ചു. സമപ്രവേഗം അസമപ്രവേഗം എന്ന ആശയങ്ങൾ ഒമ്പതാം ക്ലാസിലും പഠിപ്പിച്ചു . 25ആം തീയതി വൈകുന്നേരം മൂന്നരയോടെ ഇന്റൺ ഷിപ്പിനെ പരിസമാപ്തികുറിച്ച് കൊണ്ട് സ്കൂളിൽ നിന്നിറങ്ങി .
Comments
Post a Comment